തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 31-36/ 36 (തിരയൽ സമയം: 0.002 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
അന്ത്യശാസനംമാനവികം-രാഷ്ട്രമീമാംസഒരു രാഷ്ട്രം മറ്റൊരു രാഷ്ട്രത്തിന് അയയ്ക്കുന്ന വ്യക്തവും നിർവചിതവുമായ അന്തിമ സന്ദേശം.
അവശിഷ്ടാധികാരങ്ങള്‍മാനവികം-രാഷ്ട്രമീമാംസഒരു രാജ്യത്തിന്റെ ഭരണഘടനയനുസരിച്ച് കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള അധികാരവിഭജനത്തിനുശേഷം അവശേഷിക്കുന്ന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള അധികാരങ്ങൾ. അധികാരവിഭജനം യു.എസ്., ആസ്റ്റ്രേലിയ, കാനഡ എന്നിവയും വിശദമാക്കുന്നുണ്ട്.
അഭയാര്‍ഥികള്‍മാനവികം-രാഷ്ട്രമീമാംസആഭ്യന്തരമായ മത-രാഷ്ട്രീയ പീഡനങ്ങൾ യുദ്ധക്കെടുതികൾ, ആഭ്യന്തരയുദ്ധം, ക്ഷാമം, തൊഴിലില്ലായ്മ എന്നിവമൂലം അന്യരാജ്യങ്ങളിൽ അഭയം തേടുന്നവർ. ഇവരുടെ പ്രശ്നങ്ങളെയും പരിഹാരത്തിനായി രൂപംകൊണ്ട സംഘനടകളെയും പ്രതിപാദിക്കുന്നു.
അംഗാരിയവകാശംമാനവികം-രാഷ്ട്രമീമാംസസമാധാന കാലത്തോ യുദ്ധകാലത്തോ ഒരു രാജ്യത്തിന് അതിന്റെ അധികാരാതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന മറ്റൊരു രാജ്യത്തിന്റെ കപ്പലുകളോ ചരക്കുകളോ മതിയായ നഷ്ടപരിഹാരം നല്‍കി പിടിച്ചെടുക്കുന്നതിനുള്ള അവകാശം. ഒരു രാജ്യത്തിന്റെ പരമാധികാരത്തിന്റെ ഒരു ഭാഗമായാണ് ഇത് കണക്കാക്കപ്പെടുന്നത്. ഒന്നാം ലോകയുദ്ധകാലത്ത് ഈ അവകാശം പലപ്പോഴും പ്രയോഗിക്കപ്പെട്ടിട്ടുണ്ട്.
ഇടതുപക്ഷംമാനവികം-രാഷ്ട്രമീമാംസസാമൂഹിക പരിവർത്തനത്തിന് ഉപയുക്തമാകുന്ന സാമൂഹിക ദർശനം മാർക്സിസ്റ്റ്-ലെനിനിസ്റ്റ് കാഴ്ചപ്പാടുകളാണ് എന്നു വിശ്വസിക്കുന്ന രാഷ്ട്രീയകൂട്ടായ്മ. ഇവരുടെ ചരിത്രം, ഇന്ത്യയിലെ രാഷ്ട്രീയത്തിൽ ഇവർക്കുള്ള പ്രസക്തി എന്നിവ പ്രതിപാദിക്കുന്നു.
അക്രമാസക്ത ദേശീയതമാനവികം-രാഷ്ട്രമീമാംസഅന്യരാഷ്ട്രങ്ങളോടോ അന്യദേശീയ ജനവിഭാഗങ്ങളോടോ സ്വന്തം രാഷ്ട്രത്തിനകത്തു തന്നെയുള്ള മത സാംസ്കാരിക വംശീയ ന്യൂനപക്ഷങ്ങളോടോ അസഹുിഷ്ണുതയും അക്രമാസക്തതയും പ്രകടിപ്പിക്കുന്ന മനോഭാവവും നയവും.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.