തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 1-10/ 362 (തിരയൽ സമയം: 0.001 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
അന്തര്‍ജാത-നിജാവര്‍ത്തനംശാസ്ത്രം-ജീവശാസ്ത്രം-ജന്തുശാസ്ത്രംജീവരാശികളുടെ ആവർത്തനപരമായ സവിശേഷ പ്രവർത്തനം. നിശ്ചിത തോതിലും ദൈർഘ്യത്തിലുമുള്ള ശീതോഷ്ണം, വെളിച്ചം, ഇരുട്ട് തുടങ്ങിയ ബഹ്യലക്ഷണങ്ങൾക്കു വിധേയവും അനുയോജ്യവുമാണ്.
അനക്കൊണ്ടശാസ്ത്രം-ജീവശാസ്ത്രം-ജന്തുശാസ്ത്രംഏറ്റവും വലിയ പാമ്പുകളിൽ ഒരിനം. ശാ.നാ. യൂനെക്റ്റസ് മൂരിനസ്
അന്തഃപ്രജനനംശാസ്ത്രം-ജീവശാസ്ത്രം-ജന്തുശാസ്ത്രംജനിതകപരമായി അത്യധികം അടുത്തു ബന്ധമുള്ളവർ തമ്മിലുള്ള പ്രജനനപ്രക്രിയ.
അന്ധബിന്ദുശാസ്ത്രം-ജീവശാസ്ത്രം-ജന്തുശാസ്ത്രംനേത്രനാഡി ദൃഷ്ടി പടലത്തിലേക്കു കടക്കുന്ന ഭാഗം.
അനലിഡശാസ്ത്രം-ജീവശാസ്ത്രം-ജന്തുശാസ്ത്രംഒരു ജന്തുവിഭാഗം. ഇവയുടെ ശരീരം അനവധി ഖണ്ഡങ്ങളായി ഭാഗിക്കപ്പെട്ടിരിക്കുന്നു. ഓരോ ദേഹഖണ്ഡത്തെയും മെറ്റാമിയര്‍ എന്നുവിളിക്കുന്നു.
അമീബശാസ്ത്രം-ജീവശാസ്ത്രം-ജന്തുശാസ്ത്രംഒരു ഏകകോശ സൂക്ഷ്മജീവി. പ്രോട്ടോസോവ ഫൈലത്തിലെ സാക്കോഡൈന വർഗത്തിൽ ഉൾപ്പെടുന്നു.
അന്തോസോവശാസ്ത്രം-ജീവശാസ്ത്രം-ജന്തുശാസ്ത്രംസീലന്ററേറ്റ ഫൈലത്തിലെ ഒരു ജന്തുവർഗം. കടൽ-ആനിമോണുകൾ, കോറലുകൾ എന്നീ ജലജീവികൾ ഇതിൽ ഉൾപ്പെടുന്നു. 'പുഷ്പാകൃതിയിലുള്ള ജന്തുക്കൾ'എന്നാണ് അന്തോസോവ എന്ന വാക്കിനർഥം.
അനാറ്റമിശാസ്ത്രം-ജീവശാസ്ത്രം-ജന്തുശാസ്ത്രംശരീരഘടനയെയും ശരീരത്തിലെ കോശങ്ങളുടെ സംവിധാനത്തെയുംപറ്റി പ്രതിപാദിക്കുന്ന ശാസ്ത്രശാഖ.
അനമ്നിയോട്ടശാസ്ത്രം-ജീവശാസ്ത്രം-ജന്തുശാസ്ത്രംവളർന്നുവരുന്ന ഭ്രൂണത്തിന്റെ സംരക്ഷണ ചർമമായ ആമ്നിയൺ ഇല്ലാത്ത കശേരുകികൾ.
അനാപ്സിഡശാസ്ത്രം-ജീവശാസ്ത്രം-ജന്തുശാസ്ത്രംഇഴജന്തുക്കളുടെ ഉപവർഗം. ഇവയ്ക്ക് തലയോടിന്റെ ശംഖാസ്ഥി ഭാഗത്ത് കുഹരങ്ങൾ കാണില്ല.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.