തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 1-10/ 42 (തിരയൽ സമയം: 0.001 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
അടങ്കല്‍മാനവികം-സാമ്പത്തികശാസ്ത്രംഒരു മതിപ്പ് അനുസരിച്ചുള്ള തുക. ഒരു കാര്യത്തിലടങ്ങുന്ന വലുതും ചെറുതുമായ എല്ലാ ഇനങ്ങളും ഉൾപ്പെടുത്തിക്കൊണ്ടുള്ള മൊത്തം തുക.
അനുരഞ്ജനംമാനവികം-സാമ്പത്തികശാസ്ത്രംതൊഴിൽ-മാനേജ്മെൻറ് തർക്കങ്ങൾ രമ്യതയിലാക്കുന്നതിന് ഒരു മൂന്നാംകക്ഷി ഇടപെടുന്ന സമ്പ്രദായം.
അനുരഞ്ജനസമിതിമാനവികം-സാമ്പത്തികശാസ്ത്രംഇന്ത്യയിലെ വ്യവസായത്തർക്ക നിയമത്തിലെ 5-ാം വകുപ്പനുസരിച്ച്, ഏതെങ്കിലും വ്യവസായത്തർക്കം തീരുമാനിക്കുന്നതിന് സന്ദർഭാനുസരണം ഒൗദ്യോഗിക ഗസറ്റിൽ ഗവൺമെൻറ് പ്രസിദ്ധപ്പെടുത്തുന്ന വിജ്ഞാപനം മുഖേന രൂപവത്കൃതമാകുന്ന സമിതി. ഇതിൽ ഒരു അധ്യക്ഷനും രണ്ടോ നാലോ മറ്റംഗങ്ങളും ഉണ്ടായിരിക്കും.
അടവുശിഷ്ടബാക്കിമാനവികം-സാമ്പത്തികശാസ്ത്രംഒരു ഔദ്യോഗിക രേഖ. ഒരു രാജ്യത്തിന് വിദേശങ്ങളിൽ കൊടുത്തു തീർക്കാനുള്ളതും അവിടെ നിന്നും വരാനുള്ളതുമായ തുകകളുടെ കണക്കുകൾ വിശദമായി ഇതിൽ കാണിക്കുന്നു. വിവിധ സാമ്പത്തിക മേഖലകളിൽ ഇതിന്റെ പ്രയോഗം വിശദീകരിക്കുന്നു.
അബ്കാരിമാനവികം-സാമ്പത്തികശാസ്ത്രം; മാനവികം-നിയമം-ഇന്ത്യലഹരി പദാർഥങ്ങളിൽ ചുമത്തപ്പെടുന്ന നികുതി.
അച്ചാരംമാനവികം-സാമ്പത്തികശാസ്ത്രം; ആചാരാനുഷ്ഠാനം - ഹിന്ദുമതംകരാ‍ര്‍ ഉണ്ടാക്കുമ്പോള്‍ മുന്‍കൂറായി കൊടുക്കുന്ന പണം. ഒരു കരാറിന് നിയമസാധുത വരുത്തുകയും ഒരു കക്ഷി അതു നിറവേറ്റിയില്ലെങ്കില്‍ ആ വീഴ്ച മൂലമുണ്ടാകുന്ന നഷ്ടത്തിന് അയാള്‍ ഉത്തരവാദിയായിരിക്കുമെന്ന് ഉറപ്പുകൊടുക്കുകയും ചെയ്യുന്ന ഒരു പണക്കൈമാറ്റം.
കയറ്റുമതിമാനവികം-സാമ്പത്തികശാസ്ത്രംഒരു രാജ്യത്തുനിന്ന് വിദേശത്തേക്കു വില്പനയ്ക്കായി ചരക്കുകളും സേവനങ്ങളും അയയ്ക്കുന്ന പ്രക്രിയ.
ഋണംമാനവികം-സാമ്പത്തികശാസ്ത്രംബാധ്യത എന്നർഥംവരുന്ന പദം. പണശാസ്ത്രത്തിലും ബജറ്റ് ശാസ്ത്രത്തിലും ഈ പദത്തിന് രണ്ടു തരത്തിലുള്ള അർഥം കല്പിച്ചിരിക്കുന്നു. പണശാസ്ത്രത്തിൽ, പണം ഒരു ബാധ്യതയാണ് എന്ന അർഥവും ബജറ്റ് ശാസ്ത്രത്തിൽ പൊതുക്കടത്തെയും സൂചിപ്പിക്കുന്നു.
ഇന്‍പുട്ട്-ഔട്ട്പുട്ട് അപഗ്രഥനംമാനവികം-സാമ്പത്തികശാസ്ത്രംദേശീയ സാമ്പത്തിക പദ്ധതിയിലെ വിവിധ മേഖലകളിലെ ഉത്പാദനലക്ഷ്യങ്ങൾ തമ്മിലുള്ള പൊരുത്തം സൂഷ്മമായി പരിശോധിക്കുന്നതിനുള്ള ആസൂത്രണസങ്കേതം.
കടപ്പത്രംമാനവികം-സാമ്പത്തികശാസ്ത്രംധന സമാഹരണത്തിനു വേണ്ടി കമ്പനികള്‍ ഇറക്കുന്ന സാമ്പത്തിക ഉപകരണം.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.