തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 1-10/ 36 (തിരയൽ സമയം: 0.002 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
അഞ്ചാം പത്തിമാനവികം-രാഷ്ട്രമീമാംസശത്രുരാജ്യതാത്പര്യങ്ങൾ ലക്ഷ്യമാക്കി സ്വദേശത്തു രഹസ്യപ്രവർത്തനം നടത്തുന്ന ഗൂഢസംഘം. ഈ പദത്തിന്റെ ജന്മദേശം സ്പെയിനാണ്. ഈ പദം ആദ്യമായി പ്രയോഗിച്ചത് ജനറൽ എമിലിയോ മോളയാണ്.
അനുഗതരാഷ്ട്രംമാനവികം-രാഷ്ട്രമീമാംസമറ്റൊരു രാഷ്ട്രത്തെ ഭാഗികമായോ പൂർണ്ണമായോ കൈയ്യടക്കുന്ന രാഷ്ട്രം. കീഴടക്കപ്പെട്ട രാഷ്ട്രമോ രാഷ്ട്ര വിഭാഗമോ ഇല്ലാതിരിക്കുകയും വിജയിച്ച രാജ്യം, ഇല്ലാതായിത്തീർന്ന രാജ്യത്തിന്റെ അനുഗതരാഷ്ട്രമായി പരിഗണിക്കപ്പെടുകയും ചെയ്യുന്നു.
അന്താരാഷ്ട്ര രാഷ്ട്രതന്ത്രംമാനവികം-രാഷ്ട്രമീമാംസപരമാധികാര രാഷ്ട്രങ്ങളും അവയിലെ ജനസമൂഹങ്ങളും തമ്മിലുള്ള സംഘർഷങ്ങളും ഒത്തുതീർപ്പുകളുമാണ്. അന്താരാഷ്ട്ര-രാഷ്ട്രതന്ത്രത്തിന്റെ സത്ത. ഇതിന്റെ പ്രാധാന്യം, രാഷ്ട്രത്തിന്റെ പങ്കാളിത്തം, രാഷ്ട്രങ്ങളുടെ നയതന്ത്രനിപുണത, ശക്തിസന്തുലനത്തിന്റെ പ്രാധാന്യം, പുതിയ പ്രവണതകൾ എന്നിവ വിശദമാക്കുന്നു.
കരുതല്‍ത്തടങ്കല്‍ നിയമംമാനവികം-നിയമം; മാനവികം-രാഷ്ട്രമീമാംസകുറ്റകൃത്യം ചെയ്യുമെന്നു സംശയിച്ച് വ്യക്തികളെ മുൻകൂട്ടി തടവിലാക്കുന്നതിനുള്ള നിയമം. ബ്രിട്ടൻ, ഇന്ത്യ എന്നിവിടങ്ങളിലെ കരുതൽത്തടങ്കൽ നിയമം പ്രതിപാദിക്കുന്നു.
അംബാസഡര്‍മാനവികം-രാഷ്ട്രമീമാംസഒരു ഉന്നത നയതന്ത്ര ഉദ്യോഗസ്ഥന്‍. ഒരു രാജ്യത്തിന്റെ പ്രതിപുരുഷനായി മറ്റൊരു രാജ്യത്തു സേവനം അനുഷ്ഠിക്കുന്നു.
ഇസ്‌ലാമോഫോബിയമാനവികം-രാഷ്ട്രമീമാംസഇസ്‌ലാംമതവും അതിന്റെ അനുയായികളും ലോകത്തിന്‌ ഭീഷണിയാണ്‌ എന്ന കാഴ്‌ചപ്പാട്‌ ആഗോളതലത്തിൽത്തന്നെ വ്യാപിക്കുന്ന പ്രതിഭാസം.
ആര്‍ബിട്രേഷന്‍മാനവികം-രാഷ്ട്രമീമാംസ; മാനവികം-നിയമം-അന്താരാഷ്ട്രപരമാധികാരരാഷ്ട്രങ്ങൾ തമ്മിലോ സ്വകാര്യവ്യക്തികൾ തമ്മിലോ ഉണ്ടാകുന്ന തർക്കങ്ങൾ തർക്കകക്ഷികൾ തിരഞ്ഞെടുക്കുന്ന ഒരു ന്യായാധിപസമിതിയുടെ ആധികാരികമായ തീരുമാനത്തിനു സമർപ്പിക്കുന്ന സമ്പ്രദായം
കൂട്ടായ്മവാദംമാനവികം-രാഷ്ട്രമീമാംസസ്വതന്ത്രതാവാദത്തിന്റെ പ്രതികരണമായി 18-ാം ശതകത്തിൽ രൂപംപ്രാപിച്ച ഒരു രാഷ്ട്രീയസിദ്ധാന്തം.ഇത് സമൂഹത്തിനും സമൂഹത്തിന്റെ അവകാശവാദത്തിനും പ്രാധാന്യം നല്കുന്നു.
ആഭ്യന്തരപ്രതിരോധംമാനവികം-രാഷ്ട്രമീമാംസഒരു സൈനികേതര സംവിധാനം. ശത്രുസൈന്യത്തിന്റെ ആക്രമണങ്ങളിൽനിന്ന്‌ ജനങ്ങളുടെ ജീവധനാദികള്‍ രക്ഷിക്കുന്നതിനുവേണ്ടി പ്രത്യേകം സംഘടിപ്പിച്ചിട്ടുള്ളതാണിത്.
ഓഡിനന്‍സ്മാനവികം-രാഷ്ട്രമീമാംസ; മാനവികം-നിയമംനിയമനിർമാണ സഭകൾ സമ്മേളിക്കാത്ത അവസരങ്ങളിൽ ഭരണത്തലവന്മാർ പ്രഖ്യാപിക്കുന്ന അടിയന്തിര നിയമങ്ങൾ. ഇതിന്റെ അർഥവും വ്യാപ്തിയും വിശദമാക്കുന്നതോടൊപ്പം ഇന്ത്യന്‍ നിയമത്തിൽ ഇതിനെക്കുറിച്ചുള്ള പരാമർശങ്ങളും പ്രതിപാദിക്കുന്നു.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.