വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ശാസ്ത്രം > ഭൗമശാസ്ത്രം >

ഭൂപ്രക്ഷേപം

ശേഖരം - ഹോം

സ്ഥിതിവിവര കണക്ക്
 
 
ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
കടല്‍ക്കാറ്റ്ശാസ്ത്രം-ഭൗമശാസ്ത്രം-ഭൂപ്രക്ഷേപംഭൂമധ്യരേഖയോടടുത്ത പ്രദേശങ്ങളില്‍ കടലോരത്തു തീരരേഖയ്‌ക്കു കുറുകേ വീശുന്ന സ്ഥാനിക സ്വഭാവമുള്ള ദൈനിക വാതങ്ങള്‍. കരഭാഗം പകല്‍ സമയത്ത്‌ പെട്ടെന്നു ചൂടാകുകയും രാത്രിയില്‍ പെട്ടെന്നു തണുക്കുകയും ചെയ്യുന്നതുമൂലം ഉഷ്‌ണമേറിയ ദിനങ്ങളില്‍ അന്തരീക്ഷത്തില്‍ സംജാതമാകുന്ന സ്ഥാനീയ പരിസഞ്ചരണത്തിന്റെ അനന്തരഫലമാണ്‌ കടല്‍ക്കാറ്റ്‌.
ഊര്‍ധ്വതലപ്രക്ഷേപംശാസ്ത്രം-ഭൗമശാസ്ത്രം-ജിയോളജി-ഭൂപ്രക്ഷേപംമൂന്ന് പ്രധാന ഭൂപ്രക്ഷേപവിഭാഗങ്ങളിൽ ഒന്ന്. ഇതിൽ ഭൂഗോളത്തിന്റെ ഏതെങ്കിലും ഒരു ഭാഗം നിശ്ചിതബിന്ദുവിനെ കേന്ദ്രീകരിച്ചുള്ള സ്പർശതലത്തിലേക്ക് പ്രക്ഷേപണം ചെയ്യുന്നു.
ഊര്‍ധ്വവേധനംശാസ്ത്രം-ഭൗമശാസ്ത്രം-ഭൂപ്രക്ഷേപംഭൂമിയുടെ അന്തർഭാഗത്തുനിന്ന്‌ സാന്ദ്രത കുറഞ്ഞ ശിലാദ്രവ്യങ്ങള്‍, വിവർത്തനിക പ്രക്രിയ, ഗുരുത്വാകർഷണം എന്നിവയുടെ വെവ്വേറെയോ, കൂട്ടായോ ഉള്ള പ്രവർത്തനംമൂലം ഉപരിസ്ഥിതമായ പടലങ്ങളിലേക്ക്‌ തുളച്ചുകയറുന്ന പ്രതിഭാസം.
അലൂഷ്യന്‍ നിമ്നമര്‍ദംശാസ്ത്രം-ഭൗമശാസ്ത്രം-ഭൂപ്രക്ഷേപംനിമ്നമര്‍ദ മേഖലകളിലൊന്ന്. മധ്യഅക്ഷാംശീയ-മേഖലകളില്‍ ശിശിരകാലത്ത് വീശുന്ന ചക്രവാതങ്ങള്‍ രൂപംകൊള്ളുന്നതിനു ഹേതുവായിത്തീരുന്നു.