വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > മാനവികം >

സാമ്പത്തികശാസ്ത്രം

ശേഖരം - ഹോം

സ്ഥിതിവിവര കണക്ക്
 
 
ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
അടങ്കല്‍മാനവികം-സാമ്പത്തികശാസ്ത്രംഒരു മതിപ്പ് അനുസരിച്ചുള്ള തുക. ഒരു കാര്യത്തിലടങ്ങുന്ന വലുതും ചെറുതുമായ എല്ലാ ഇനങ്ങളും ഉൾപ്പെടുത്തിക്കൊണ്ടുള്ള മൊത്തം തുക.
അനുരഞ്ജനംമാനവികം-സാമ്പത്തികശാസ്ത്രംതൊഴിൽ-മാനേജ്മെൻറ് തർക്കങ്ങൾ രമ്യതയിലാക്കുന്നതിന് ഒരു മൂന്നാംകക്ഷി ഇടപെടുന്ന സമ്പ്രദായം.
അപകടങ്ങള്‍, വ്യവസായങ്ങളില്‍മാനവികം-സാമ്പത്തികശാസ്ത്രം-ഇന്ത്യ; മാനവികം-നിയമം-ഇന്ത്യവ്യവസായ സ്ഥാപനങ്ങളിൽ ജോലിയിൽ വ്യാപൃതരായിക്കെ തൊഴിലാളികൾക്ക് ഉണ്ടാകുന്ന അപകടങ്ങൾ. വ്യവസായസ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് വിവിധ രാജ്യങ്ങളിൽ ഏർപ്പെടുത്തിയിട്ടുള്ള സുരക്ഷാ സംവിധാനങ്ങൾ, നിയമങ്ങൾ എന്നിവ പ്രതിപാദിക്കുന്നു.
അനുരഞ്ജനസമിതിമാനവികം-സാമ്പത്തികശാസ്ത്രംഇന്ത്യയിലെ വ്യവസായത്തർക്ക നിയമത്തിലെ 5-ാം വകുപ്പനുസരിച്ച്, ഏതെങ്കിലും വ്യവസായത്തർക്കം തീരുമാനിക്കുന്നതിന് സന്ദർഭാനുസരണം ഒൗദ്യോഗിക ഗസറ്റിൽ ഗവൺമെൻറ് പ്രസിദ്ധപ്പെടുത്തുന്ന വിജ്ഞാപനം മുഖേന രൂപവത്കൃതമാകുന്ന സമിതി. ഇതിൽ ഒരു അധ്യക്ഷനും രണ്ടോ നാലോ മറ്റംഗങ്ങളും ഉണ്ടായിരിക്കും.
അടവുശിഷ്ടബാക്കിമാനവികം-സാമ്പത്തികശാസ്ത്രംഒരു ഔദ്യോഗിക രേഖ. ഒരു രാജ്യത്തിന് വിദേശങ്ങളിൽ കൊടുത്തു തീർക്കാനുള്ളതും അവിടെ നിന്നും വരാനുള്ളതുമായ തുകകളുടെ കണക്കുകൾ വിശദമായി ഇതിൽ കാണിക്കുന്നു. വിവിധ സാമ്പത്തിക മേഖലകളിൽ ഇതിന്റെ പ്രയോഗം വിശദീകരിക്കുന്നു.
ഉദ്യോഗമണ്ഡല്‍മാനവികം-സാമ്പത്തികശാസ്ത്രം-വ്യവസായം-കേരളംകേരളത്തിലെ ഒരു പ്രമുഖ വ്യവസായമേഖല. ഇന്ത്യൻ അലൂമിനിയം കമ്പനി സ്ഥാപിതമായതോടെയാണ് ഈ പ്രദേശം വ്യവസായവത്കരണത്തിന്റെ പാതയിലേക്കു നീങ്ങിയത്.
അബ്കാരിമാനവികം-സാമ്പത്തികശാസ്ത്രം; മാനവികം-നിയമം-ഇന്ത്യലഹരി പദാർഥങ്ങളിൽ ചുമത്തപ്പെടുന്ന നികുതി.
അച്ചിസണ്‍ കമ്മിഷന്‍മാനവികം-സാമ്പത്തികശാസ്ത്രം-ഇന്ത്യ-കമ്മിഷന്‍ഒരു കമ്മിഷന്‍. ഇന്ത്യക്കാര്‍ക്ക് സിവില്‍ സര്‍വീസില്‍ ഉയര്‍ന്ന ഉദ്യോഗങ്ങള്‍ നല്കാനുള്ള സാധ്യതയെപ്പറ്റി ആരായാനും ഇന്ത്യന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ നിയമങ്ങള്‍ ഏകീകരിക്കാനുമായി ഇന്ത്യന്‍ വൈസ്രോയിയായിരുന്ന ഡഫറിന്‍ പ്രഭു പഞ്ചാബിലെ മുന്‍ ലഫ്. ഗവര്‍ണറായിരുന്ന സര്‍ ചാള്‍സ് അച്ചിസന്റെ അധ്യക്ഷതയില്‍ നിയമിച്ച കമ്മിഷന്‍.
അച്ചാരംമാനവികം-സാമ്പത്തികശാസ്ത്രം; ആചാരാനുഷ്ഠാനം - ഹിന്ദുമതംകരാ‍ര്‍ ഉണ്ടാക്കുമ്പോള്‍ മുന്‍കൂറായി കൊടുക്കുന്ന പണം. ഒരു കരാറിന് നിയമസാധുത വരുത്തുകയും ഒരു കക്ഷി അതു നിറവേറ്റിയില്ലെങ്കില്‍ ആ വീഴ്ച മൂലമുണ്ടാകുന്ന നഷ്ടത്തിന് അയാള്‍ ഉത്തരവാദിയായിരിക്കുമെന്ന് ഉറപ്പുകൊടുക്കുകയും ചെയ്യുന്ന ഒരു പണക്കൈമാറ്റം.
കയറ്റുമതിമാനവികം-സാമ്പത്തികശാസ്ത്രംഒരു രാജ്യത്തുനിന്ന് വിദേശത്തേക്കു വില്പനയ്ക്കായി ചരക്കുകളും സേവനങ്ങളും അയയ്ക്കുന്ന പ്രക്രിയ.