വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > മാനവികം >

നിയമം

ശേഖരം - ഹോം

സ്ഥിതിവിവര കണക്ക്
 
 
ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
അഭിപ്രായസ്വാതന്ത്ര്യംമാനവികം-നിയമം-ഇന്ത്യഇന്ത്യൻ ഭരണഘടനയിൽ ഉറപ്പുനല്കുന്ന പ്രധാനപ്പെട്ട ഒരു മൗലികാവകാശം. ഒരു പൗരന് അയാളുടെ മനസ്സിൽ തോന്നുന്ന ആശയങ്ങൾ നിർഭയമായും അസന്ദിഗ്ധമായും പ്രകടിപ്പിക്കുവാനുള്ള സ്വാതന്ത്ര്യമാണിത്.
അപ്പീലധികാരിമാനവികം-നിയമംഅപ്പീൽ കേൾക്കുന്ന വ്യക്തി അല്ലെങ്കിൽ കോടതി. മറ്റു കോടതികൾക്കുള്ള എല്ലാ അധികാരങ്ങളും ഇവിടെയും നിക്ഷിപ്തമാണ്.
അപ്പീല്‍-അവസാനവിധിമാനവികം-നിയമംകീഴ് കോടതികളുടെ വിധിയെ ആധാരമാക്കി അപ്പീലധികാരമുള്ള കോടതികളിൽ കൊടുക്കുന്ന അപ്പീലിന്റെ തീരുമാനം. സിവിൽ ക്രിമിനൽ നടപടികളനുസരിച്ച് ഏർപ്പെടുത്തിയിട്ടുള്ള അപ്പീൽ കോടതികളാണ് ഇവയിൽ പ്രധാനം.
അടിപിടിമാനവികം-നിയമംപൊതുസമാധാനം ഭഞ്ജിക്കത്തക്കവിധത്തിൽ ഒരു പൊതുസ്തലത്തുവച്ച് പൊരുതുക.
അന്വേഷണക്കമ്മിഷനുകള്‍മാനവികം-നിയമം-ഇന്ത്യ; മാനവികം-രാഷ്ട്രമീമാംസ-ഇന്ത്യപൊതുജന താത്പര്യത്തെ മുൻനിർത്തി പൊതുപ്രാധാന്യമുള്ള വിഷയങ്ങളെ സംബന്ധിച്ച് അന്വേഷണം നടത്തുന്നതിന് ഇന്ത്യയിലെ കേന്ദ്രസംസ്ഥാന സർക്കാരുകൾ നിയമാനുസൃതം നിയമിക്കുന്ന കമ്മിഷനുകൾ.
അപ്പീല്‍ ഹര്‍ജിമാനവികം-നിയമംഅപ്പീൽ അനുവദിയ്ക്കുന്നതിനുവേണ്ടി സമർപ്പിക്കപ്പെടുന്ന വസ്തുതകളുടെ വിവരണം.
അപ്പീല്‍മാനവികം-നിയമംഒരു നടപടിക്രമം. ഒരു കോടതിയുടെയോ അല്ലെങ്കിൽ നിയമപരമായി രൂപവത്കരിച്ചിട്ടുള്ള ഭരണനിർവഹണ സമിതിയുടെയോ ന്യായവിധികളെ ചോദ്യം ചെയ്തുകൊണ്ട് അവയെ ഒരു കോടിതയുടെയോ ഉന്നതതരമായ ഒരു സ്ഥാപനത്തിന്റെയോ പുനഃപരിശോധനയ്ക്കായി സമർപ്പിക്കുന്നു.
അനുമേയ-കൈവശംമാനവികം-നിയമംഉടമയുടെ വസ്തു അന്യകൈവശത്തിലാണെ‌ങ്കിലും അയാൾക്ക് വസ്തുവ‌ിന്റെ ഉടമസ്ഥതയുടെ അടിസ്ഥാനത്തിൽ ലഭിക്കുന്ന നിയമപരമായ 'കൈവശം'.
അഭിഭാഷകന്‍മാനവികം-നിയമംവാദം നടത്തുന്നതിന് തൊഴിൽപരമായ യോഗ്യതയും അധികാരവും സിദ്ധിച്ചിട്ടുള്ള ആൾ. തങ്ങളുടെ നിയമപരിജ്ഞാനത്തെ നിശ്ചിതമായിട്ടുള്ള കേസുകളിൽ ആവശ്യാനുസരണം ഉപയോഗപ്പെടുത്തുകയാണ് ഇവരുടെ പ്രധാന കർത്തവ്യം.
അപ്പീല്‍ വാദിമാനവികം-നിയമംഏതെങ്കിലും വ്യവഹാരത്തിന്റെ തീർപ്പിന്മേൽ അപ്പീൽ ബോധിപ്പിക്കുന്ന ആൾ.