വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > മാനവികം >

ചരിത്രം

ശേഖരം - ഹോം

സ്ഥിതിവിവര കണക്ക്
 
 
ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
അഞ്ചല്‍വകുപ്പ്മാനവികം-ചരിത്രം-ഇന്ത്യഇന്ത്യയിൽ ചില നാട്ടുരാജ്യഗവൺമെന്റുകൾ നടത്തിയിരുന്ന സ്ഥാപനം. പണം ഉരുപ്പടികൾ മതലായവ മേൽവിലാസക്കാർക്ക് ഈ സ്ഥാപനം വഴി എത്തിച്ചുകൊടുത്തിരുന്നു. ഇതിന്റെ ചരിത്രം, രീതി എന്നിവ വിശദമാക്കുന്നു.
അടിമക്കാശ്മാനവികം-ചരിത്രംഒരു പാട്ടപ്പണം. ഭൂസ്വത്ത് അനുഭവിക്കുന്നതിന്, അടിമ എന്ന നിലയിൽ കൈവശക്കാരൻ ഭൂവുടമയ്ക്ക് കൊടുത്തിരുന്നതാണ് ഇത്. അമ്പലത്തിലേക്ക് അടിമയായി അർപ്പിച്ച ആളിനെ വീണ്ടെടുക്കുന്നതിന് കൊടുത്തിരുന്ന തുകയ്ക്കും ഈ പേർ പറഞ്ഞു വന്നിരുന്നു.
അടിമത്തനിരോധന പ്രസ്ഥാനംമാനവികം - ചരിത്രം - അമേരിക്കഅമേരിക്കയിൽ നിലനിന്നിരുന്ന അടിമത്തത്തിനെതിരെയുള്ള ഒരു പ്രസ്ഥാനം. ക്രൈസ്തവാദർശങ്ങൾക്ക് വിരുദ്ധമാണെന്നതായിരുന്നു അടമത്തത്തിനെതിരായി ഉയർന്നുവന്ന വാദം. അടിമത്ത നിരോധന പ്രസ്ഥാനത്തിന് നാന്ദി കുറിക്കാൻ ഈ വാദം സഹായിച്ചു. ചരിത്രവും പ്രവർത്തനരീതിയും വിശദമാക്കപ്പെടുന്നു.
അബോളിഷനിസ്റ്റുകള്‍മാനവികം-ചരിത്രം-അമേരിക്കയു.എസ്സിൽ അടിമത്ത നിർമാർജനത്തിനുവേണ്ടി പ്രവർത്തിച്ചിരുന്നവർ.
അബ്ഗാര്‍മാനവികം-ചരിത്രം-മെസൊപ്പൊട്ടേമിയ-ഭരണാധിപന്‍മെസൊപ്പൊട്ടേമിയയിൽ എഡേസ ആസ്ഥാനമാക്കി ഭരിച്ചിരുന്ന രാജാക്കന്മാരുടെ സ്ഥാനപ്പേർ.
അബ്ദുല്‍ വാദിദ് വംശംമാനവികം-ചരിത്രംമുസ്ലിം ബെർബർ രാജവംശം. വടക്ക് പടിഞ്ഞാറൻ ആഫ്രിക്കയിൽ ടിലിംബാൻ കേന്ദ്രമാക്കി 1239 മുതൽ 1554 വരെ ഭരണം നടത്തിയിരുന്നു.
അമാത്യന്‍മാനവികം-ചരിത്രം-ഇന്ത്യ-ഭരണംരാജഭരണത്തിലെ ഒരു ഉദ്യോഗസ്ഥൻ. പുരാതനകാലത്ത് ഭരണകാര്യത്തിൽ രാജാവിനെ ഉപദേശിക്കാനും സഹായിക്കുവാനും ആജ്ഞ നിർവഹിക്കുവാനുമുള്ള ചുമതല അമാത്യനുണ്ടായിരുന്നു. മനുസ്മൃതി, അർഥശാസ്ത്രം തുടങ്ങിയവയിൽ അമാത്യനെപ്പറ്റി കാണുന്ന പരാമർശം പ്രതിപാദിക്കുന്നു.
അഹോമുകള്‍മാനവികം-ചരിത്രം-അസംതായ് കുടുംബത്തിലെ ഷാന്‍വര്‍ഗത്തിലെ ഒരു ഉപവിഭാഗം.
അമോഘവര്‍ഷന്‍ Iമാനവികം-ചരിത്രം-ഭരണാധിപൻരാഷ്ട്രകൂടരാജാവ്. ജൈനമതാചാര്യനായിരുന്ന ജനസേനൻ ഇദ്ദേഹത്തിന്റെ ആധ്യാത്മികഗുരുവായിരുന്നു. തലസ്ഥാനമായ മാന്യകേതം നഗരത്തിന്റെ സ്ഥാപകനാണ് അമോഘവര്‍ഷന്‍ I.
അടിമത്തംമാനവികം-ചരിത്രംശരീരവും ജീവനും കുടുംബവും മറ്റൊരാൾക്ക് അധീനമാക്കപ്പെട്ട നിലയിൽ ജീവിതം നയിക്കേണ്ടിവരുന്ന അവസ്ഥ. ഉദ്ഭവം, വിവിധ രാജ്യങ്ങളിൽ നിലനിന്നിരുന്ന അടിമത്ത രീതികൾ, അടിമത്തത്തിലെ വർഗ വ്യത്യാസം, മുതലായവ വിശദമാക്കപ്പെടുന്നു.