വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം >

തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 1-8/ 8 (തിരയൽ സമയം: 0.003 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
അടിയന്തിരപ്രമേയംമാനവികം - രാഷ്ട്രമീമാംസനിയമസഭകളിൽ അടിയന്തിരവും പൊതുപ്രധാന്യമുള്ളതുമായ ഒരു സമീപകാല സംഭവത്തെ ആസ്പദമാക്കി ചര്‍ച്ചയ്ക്ക് അവതരിപ്പിക്കുന്ന പ്രമേയം. സാധാരണ ഇവ ഗവണ്‍മെന്റിന്റെ ഭരണസംബന്ധമായ നടപടികളെ വിമര്‍ശിച്ചുകൊണ്ടുള്ളതായിരിക്കും.
അഡ്ജുഡിക്കേഷന്‍മാനവികം - നിയമം; മാനവികം - രാഷ്ട്രമീമാംസരണ്ടോ അതിലധികമോ കക്ഷികൾ തമ്മിലുള്ള തർക്കത്തിന് നിയമപരമായി തീർപ്പുണ്ടാക്കുന്ന പ്രക്രിയ.
അധീനനിയമനിര്‍മാണംമാനവികം - നിയമം; മാനവികം - രാഷ്ട്രമീമാംസഒരു സമ്പ്രദായം. നിയമസഭ അംഗീകരിക്കുന്ന പൊതു നിയമങ്ങളുടെ അടിസ്ഥാനത്തിൽ അവയുടെ വിശദാംശങ്ങൾ ഉൾക്കൊള്ളുന്ന ഉപനിയമങ്ങൾ, ചട്ടങ്ങൾ മുതലായവയ്ക്ക് എക്സിക്യൂട്ടീവ് (നിർവഹണ വിഭാഗം) രൂപം നല്കുന്ന സമ്പ്രദായം.
അടിയന്തിരാവസ്ഥമാനവികം - രാഷ്ട്രമീമാംസ - ഇന്ത്യ; മാനവികം - രാഷ്ട്രമീമാംസഒരു രാജ്യത്തിന്റെ ഭരണസംവിധാനത്തെയോ രാഷ്ട്രീയ-സാമൂഹ്യക്രമത്തെയോ സമ്പദ്ഘടനയെയോ അട്ടിമറിച്ചേക്കാവുന്ന അവിചാരിതമായി സംഭവിക്കുന്നതും അടിയന്തിര പരിഹാരം ആവശ്യമായതുമായ സന്നിഗ്ധഘട്ടം. ഇന്ത്യന്‍ സാഹചര്യം പ്രതിപാദിക്കപ്പെടുന്നു.
അഡ്ജേണ്‍മെന്റ്മാനവികം - രാഷ്ട്രമീമാംസഒരു നിയമനിർമാണസഭയുടെയോ സമ്മേളനത്തിന്റെയോ കാര്യപരിപാടികൾ താത്കാലികമായി മാറ്റിവയ്ക്കുന്ന നടപടി.
അധികാരിതമാനവികം - രാഷ്ട്രമീമാംസഒരു രാഷ്ട്രതന്ത്രസംജ്ഞ. ഒരു വ്യക്തിയിലോ സംഘടനയിലോ നിക്ഷിപ്തമായിരിക്കുന്ന അധികാരം ഉപയോഗിച്ച് ഉത്തരവുകൾ പുറപ്പെടുവിക്കുാനും അവ ലംഘിക്കുന്നവരെ ശിക്ഷിക്കുവാനുമുള്ള അവകാശവും ശക്തിയുമാണ് ഇതുകൊണ്ട് അർഥമാക്കുന്നത്.
അട്ടിമറി പ്രവര്‍ത്തനംമാനവികം - രാഷ്ട്രമീമാംസഒരു രാജ്യത്തിലെ നിയമാധിഷ്ഠിത ഭരണകൂടത്തെ ബലപ്രയോഗംമൂലം തകിടം മറിക്കാൻ നടത്തുന്ന ശ്രമം. രാജവാഴ്ചക്കാലത്ത് ഇതിന് നേതൃത്വം വഹിച്ചിരുന്നത് പ്രഭുക്കന്മാരായിരുന്നു.
അന്താരാഷ്ട്ര ബന്ധങ്ങള്‍ - മനഃശാസ്ത്രപരംമാനവികം - രാഷ്ട്രമീമാംസമതം, വർഗം, ആദർശം, സംസ്കാരം എന്നിവയുടെ അടിസ്ഥാനത്തിൽ രാഷ്ട്രങ്ങൾ തമ്മിൽ ഉടലെടുക്കുന്ന അനൗപചാരികമായ സമ്പർക്കം മനഃശാസ്ത്രപരമായ അന്താരാഷ്ട്ര ബന്ധങ്ങളിൽ ഉൾപ്പെടുന്നു. രാഷ്ട്രങ്ങൾ തമ്മിലുള്ള ഔപചാരിക-അനൗപചാരിക ബന്ധങ്ങൾ, ഇവയെ സ്വാധീനിക്കുന്ന ഘടകങ്ങൾ എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്നു.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.