വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > മതം >

മതം-മറ്റുള്ളവ

ശേഖരം - ഹോം

സ്ഥിതിവിവര കണക്ക്
 
 
ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
അസലായനസുത്തംമതം-ബുദ്ധമതംബുദ്ധമതക്കാരുടെ വിശുദ്ധഗ്രന്ഥമായ ത്രിപിടകത്തിലെ ഒരു സുത്തം. ചാതുര്‍വര്‍ണ്യത്തിന്റെ നിരര്‍ഥകതയെപ്പറ്റി ഗൗതമന്‍, അസലായനന്‍ എന്ന ബ്രാഹ്മണയുവാവിനു നല്‍കുന്ന ഉദ്ബോധനമാണ് ഇതിന്റെ ഉള്ളടക്കം. ത്രിപിടകത്തിന്റെ പിരിവുകൾ പ്രതിപാദിക്കുന്നു.
അല്ലാഹുമതം-ഇസ്ലാം മതംസര്‍വശക്തനായ ദൈവത്തിന് അറബിഭാഷയില്‍ നല്കപ്പെട്ടിട്ടുള്ള പേര്.
അപ്രമാദിത്വംആചാരാനുഷ്ഠാനം - മതം; മതംതെറ്റുകൾക്ക് അതീതരായിരിക്കുക എന്നതാണ് മതപരമായി ഇതിന്നർഥം. അപ്രമാദിത്വം വിവിധ മതങ്ങളിൽ എപ്രകാരം ഉൾക്കൊള്ളിച്ചിരിക്കുന്നു എന്നുള്ള പരാമർശം.
അലാതചക്രംമതം-ഹിന്ദുമതം-വേദാന്തംതീക്കൊള്ളി വേഗം ചുഴറ്റുമ്പോഴുണ്ടാകുന്ന അഗ്നിരേഖാചക്രം. അലാതചക്രത്തിന്റെ ഉദാഹരണങ്ങളിലൂടെ ഇത് വ്യക്തമാക്കുന്നു.
അഭിധര്‍മപിടകംമതം-ബുദ്ധമതംബൗദ്ധദർശനങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ത്രിപിടകങ്ങളിൽ അവസാനത്തേത്.കാശ്യപന്‍ എന്ന ബുദ്ധ പണ്ഡിതനാണ് അഭിധർമ പിടകത്തിന്റെ സമാഹർത്താവ്. അശോക ചക്രവർത്തിയുടെ കാലത്താണ് അഭിധർമപിടകം രചിക്കപ്പെട്ടത്.
അഷ്അരിയാ സിദ്ധാന്തംമതം-ഇസ്ലാം മതംഇസ്ലാമിക ദൈവശാസ്ത്രജ്ഞനായ അബുല്‍ഹസന്‍ അലി അല്‍-അഷ്അരി രൂപം നല്കിയ ആധ്യാത്മിക ചിന്താപ്രസ്ഥാനം.
അനുരാധപുരംഭൂവിജ്ഞാനം - നഗരം - ശ്രീലങ്ക; മതം - ബുദ്ധമതം - ആരാധനാലയംശ്രീലങ്കയിലെ പ്രസിദ്ധ ബുദ്ധമത തീർഥാടനകേന്ദ്രം. ആധുനിക ശ്രീലങ്കയിലെ ഒരു ജില്ലയുടെയും അതിന്റെ ആസ്ഥാന നഗരത്തിന്റെയും പേരാണിത്.
അബൂ സിംബല്‍മതം-ആരാധനാലയംറാംസസ് II-ാമൻ പണികഴിപ്പിച്ച മൂന്ന് ദേവാലയങ്ങൾ. അസ്വാൻ അണക്കെട്ടിന്റെ നിർമാണത്തോടനുബന്ധിച്ച് പഴയ നദീതടത്തിൽനിന്ന് 60.96 മീ. മുകളിലുള്ള ഒരു പാറക്കെട്ടിൽ കൊണ്ടുവന്ന് കൂട്ടിയിണക്കി പുനഃപ്രതിഷ്ഠ നടത്തി. യുനെസ്കോയുടെ കീഴിൽ നടന്ന ഈ പ്രവർത്തനത്തിൽ അമ്പത് രാഷ്ട്രങ്ങൾ സഹകരിച്ചു.
അഭിധര്‍മകോശംമതം-ബുദ്ധമതം-കൃതിബൗദ്ധദർശനങ്ങളുടെ സമാഹരമായ ഒരു പ്രമാണ ഗ്രന്ഥം. ആചാര്യവസുബന്ധുവാണ് ഇത് രചിച്ചത്. ഇതിവൃത്തം, ഇതിനെ പിൻതുടർന്ന് രചിച്ച കൃതികൾ എന്നിവ പ്രതിപാദിക്കുന്നു.
അഭിധര്‍മസാഹിത്യംആചാരാനുഷ്ഠാനം-ബുദ്ധമതം; മതം-ബുദ്ധമതം-കൃതിബൗദ്ധധർമ പ്രതിപാദകമായ സാഹിത്യവിഭാഗം. ബുദ്ധമതത്തിന്റെ ധർമതത്ത്വസംഹിതയ്ക്ക് സാമാന്യമായി പറയുന്ന പേരാണ് ത്രിപിടകം. ത്രിപിടകങ്ങളിൽ ബുദ്ധമത സിദ്ധാന്തങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നതിന്റെ പിന്നിലുണ്ടായ മതസമ്മേളനങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്നു.