വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > കല >

ചിത്രകല

ശേഖരം - ഹോം

സ്ഥിതിവിവര കണക്ക്
 
 
ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
ആദിമ കലകല-ചിത്രകലചരിത്രാതീതകാല മനുഷ്യന്‍ പാറക്കെട്ടുകളുടെ പാര്‍ശ്വങ്ങളിലും ഗുഹാഭിത്തികളിലും മച്ചുകളിലും രേഖപ്പെടുത്തിയിട്ടുള്ള പ്രപഞ്ചദൃശ്യങ്ങളുടെ ചിത്രണങ്ങളെയാണ് ആദിമകലയെന്നു പറയുന്നത്. പുരാതന, ആദി, നവശിലായുഗകാലങ്ങളിൽ രൂപപ്പെടുത്തിയ കലാരൂപങ്ങളെക്കുറിച്ചും ഇന്ത്യയിലും കേരളത്തിലും ലഭ്യമായ ആദിമകലാരൂപങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്നു.
അല്ലാപ്രൈമകല-ചിത്രകലഒരിക്കല്‍ നിറംപിടിപ്പിച്ച സ്ഥാനത്ത് വീണ്ടും സ്പര്‍ശിച്ചു നിറം കൂട്ടുകയോ കുറയ്ക്കുകയോ മിനുസപ്പെടുത്തുകയോ ചെയ്യാതെ ഒറ്റ ഇരുപ്പില്‍ത്തന്നെ ചിത്രം പൂര്‍ത്തിയാക്കുന്ന രചനാസമ്പ്രദായം.
അറ്റേലിയര്‍കല-ചിത്രകല-ഫ്രാൻസ്ഫ്രാന്‍സിലെ ചിത്രരചനാശാലകള്‍. പ്രധാനമായും ചിത്രരചനാകുതുകികള്‍ വന്നിരുന്ന് സ്വതന്ത്രമായി ചിത്രങ്ങള്‍ വരയ്ക്കുന്ന സ്ഥലം എന്നൊരു പ്രത്യേകാര്‍ഥം ഈ പദത്തിനുണ്ട്.
കാരിക്കേച്ചറും കാര്‍ട്ടൂണുംകല-ചിത്രകല-കാരിക്കേചർ; കല-ചിത്രകല-കാർട്ടൂൺവ്യക്തികളെയോ സംഭവങ്ങളെയോ ആക്ഷേപരൂപേണ ചിത്രീകരിച്ചവതരിപ്പിക്കുന്ന ഹാസ്യചിത്രങ്ങളുടെ രണ്ട് വിഭാഗങ്ങൾ. കാരിക്കേച്ചറിന്റെ വിപുലരൂപമാണ് കാര്‍ട്ടൂണ്‍. ഇവയുടെ വികാസചരിത്രം, ദേശീയ അന്തര്‍ദേശീയ ഉദാഹരങ്ങള്‍, ഇവയുമായി ബന്ധപ്പെട്ട ദേശീയ അന്തര്‍ദേശീയ വ്യക്തികള്‍ എന്നിവ വിശദീകരിക്കുന്നു.
അക്വാറ്റിന്റ്കല - ചിത്രകലലോഹത്തകിടിൽ ചിത്രങ്ങൾ കൊത്തുന്ന വിദ്യ. ചെമ്പ്, ഉരുക്ക് എന്നിവയാണ് പ്രധാനമായി ഇതിന് ഉപയോഗിക്കുന്ന ലോഹങ്ങൾ.
അണ്ഡര്‍ പെയിന്റിങ്കല - ചിത്രകലഎണ്ണച്ചായചിത്രം രചിക്കുമ്പോൾ പ്രഥമമായി നടത്തുന്ന വർണലേപനം. ഇതിന് ഡെഡ് കളറിങ് എന്നും പറയും.
കാകെമോണോകല-ചിത്രകല-ജപ്പാൻജാപ്പനീസ് ചിത്രങ്ങളിൽ കണ്ടുവരാറുള്ള ചിത്രകലാ സവിശേഷത.
അഷ്കന്‍ പ്രസ്ഥാനംകല-ചിത്രകല-പ്രസ്ഥാനംഅമേരിക്കന്‍ റിയലിസ്റ്റ് ചിത്രകാരന്‍മാരുടെ പ്രസ്ഥാനം. നഗരങ്ങളിലെ ചാളകളിലും ചെളിപ്രദേശങ്ങളിലുമുള്ള മലിനസാഹചര്യങ്ങളില്‍ കണ്ടെത്താറുള്ള ജീവിത ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നു.
അലക്സാണ്ടര്‍, ജോണ്‍ വൈറ്റ്കല-ചിത്രകലഅമേരിക്കന്‍ ചിത്രകാരന്‍. ഒഴുക്കന്‍ വരകളും നേര്‍ത്തു പരന്ന പ്രകാശവിന്യാസവും ഇദ്ദേഹത്തിന്റെ രൂപചിത്രങ്ങളും ഛായാചിത്രങ്ങളും ശ്രദ്ധേയമാക്കി. ദേശീയ ഡിസൈന്‍ അക്കാദമിയുടെയും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ആര്‍ട്ട്സ് ആന്‍ഡ് ലെറ്റേഴ്സ് എന്ന സ്ഥാപനത്തിന്റെയും പ്രസിഡന്റായി പ്രവര്‍ത്തിച്ചു.
ഓര്‍ഫിസംകല-ചിത്രകലആധുനിക ചിത്രരചനാ പദ്ധതി.